ഇത് പോൾ കലാനിധി എന്ന യുവ ഡോക്ടർ കടന്നു പോയ പൊള്ളുന്ന ജീവിതം . ഏതു പുസ്തകത്തിനും ഉൾകൊള്ളാൻ കഴിയുന്നതിനെകാൾ വലുതായിരുന്നു അതിലെ ചൂട് ; അതിലെ പ്രകാശവും ....
പോൾ കലാനിധി കയ്യിലുള്ള കറുപ്പും വെളുപ്പും കലര്ന്ന സി .ടി .സ്കാൻ രൂപങ്ങളിലേക്കു സശ്രദ്ധം നോക്കി ഇരുന്നു; ശ്വാസകോശത്തിൽ നിറയെ മുഴകൾ ;നട്ടെല്ല് വികൃതമായിരിക്കുന്നു ; കരളിന്റെ ഒരുഭാഗം നശിച്ചു തുടങ്ങിട്ടുണ്കാൻസറിന്റെ കരിപടലങ്ങൾ ഉള്ളാകെ പടര്ന്നിരികുന്നു. ന്യൂറോ സർജറിയിൽ പരിശീലനം. ഡോക്ടർ എന്ന നിലയിൽ ഇത്തരത്തിൽ ഉള്ള എത്രയോ സ്കാൻ റിപ്പോർട്ടുകൾ കലാനിധിയുടെ കയ്യിലൂടെ കടന്നു പോയിട്ടുണ്ട് എന്നാൽ ഇത് അല്പം വെത്യസമാണ് ; കാരണം ഇത് അയ്യാളുടെ തന്നെ ആയിരുന്നു!
ഒരികൽ കൂടി കലാനിധി ആ സ്കാൻ റിപ്പോർട്ടിലൂടെ കണ്ണോടിച്ചു; പരിശോധനയിൽ വല്ല പിഴവും പറ്റിയിട്ടുണ്ടോ ? അയ്യാളുടെ തൊട്ടടുത് ഭാര്യ ലൂസിയും ഉണ്ടായിരുന്നു അവർ രണ്ടു പേരും കിടക്കയിൽ മലർന്നു കിടന്നു. ലൂസി ചോദിച്ചു "മറ്റു സാദ്ധ്യതകൾ എന്തെങ്ങിലും ഉണ്ടോ ?"
"ഇല്ല ", അയ്യാൾ പറഞ്ഞു .
അവർ ഒരിക്കൽ കൂടി കണ്ണ് നിറഞ്ഞു കെട്ടിപിടിച്ചു, വർഷങ്ങൾക്കു മുന്പുള്ള തങ്ങളുടെ പ്രണയരംബകാലത്തേ പോലെ .ഒരു വര്ഷം മുന്പ് അവർ സംശയിച്ചിരുന്നു കലാനിധിയുടെ അകമേ കാൻസർ വളര്ന്നു വരുണ്ടോ എന്ന് . പക്ഷെ ,വിശ്വസിച്ചിരുന്നില്ല.ഇപ്പോൾ ആ കാര്യം തീര്ച്ചയായിരുക്കുന്നു!
മുന്പോന്നും ഇല്ലാത്ത വിധം വേദനയോടെ അന്നത്തെ സന്ധ്യ കുന്നുകള്ക്കുമപ്പുറം കടലിലേക് അലിഞ്ഞു വീണു.അന്നവർ ഉറങ്ങിയില്ല .കലനിധിയുടെ ജീവിതത്തിൽ ഇനി എത്ര ചുവടു എന്ന് തീര്ച്ചയായി കഴിഞ്ഞു .കയ്യിലുള്ള സമയം എത്രയെന്നു കുറിക്കപെട്ടിരികുന്നു . ഇത് വരെ ഉള്ളത് പോലെ അല്ല ഇനി ജീവിതം .വര്ഷങ്ങളായി കാത്തു പോന്ന സ്വപ്നവും ലക്ഷ്യവും അങ്കം കുറിച്ച് കഴിഞ്ഞു . അയ്യൾക് മുൻകൂർ നിശ്ചയങ്ങളെ മാറ്റീ എഴുതെന്ടി ഇരിക്കുന്നു. അന്ന് മുതൽ എല്ലാ കാര്യങ്ങളിലും പറഞ്ഞറി യികാനാവാത്ത ഒരു " ഡെഡ് ലൈൻ പ്രഷർ " പോൾ കലാനിധി എന്ന മുപ്പത്തിയാറ് കാരാൻ അനുഭവിച്ചു തുടങ്ങി.
ദക്ഷിനെന്തിയയിൽ വേരുകളുള്ള ഹിന്ദു മത വിശ്വാസിയും ഇട്ടലിയും ചമ്മന്തിയും നന്നായി ഉണ്ടാക്കാൻ അറിയുന്നവളുമായ അമ്മയുടെയും ക്രിസ്ത്യൻ വിശ്വാസിയും ഡോക്ടറുമായ അച്ഛന്റെയും മകനായി അമേരിക്കയിലെ മരുഭൂതാഴ്‌വരയായ അറിസോനയിലായിരുന്നു കലാനിധി ജനിച്ചത്.അതുകൊണ്ട് പോൾ കലാനിധി എന്നാ സങ്കര പേര് വന്നു . നന്നായിപടിച്ചും ചിലന്തികൾ മേയുന്ന മരുഭൂമിയിൽ സുഹ്രുതുകളുമായി അലഞ്ഞും പോൾ വളര്ന്നു .അപ്പോളും മനസ്സിൽ എന്നെങ്കിലും ഒരു പുസ്തകം എഴുതണം എന്നുണ്ടായിരുന്നു . നന്നായി ഉള്ള ഒരാളായിരുന്നു പോൾ.വായനയും ചിന്ധയും പോൾ കലനിധിയിൽ ചില ചോദ്യങ്ങൾ ഉണർത്തി : എത്രമാത്രം അനശ്വരമാണ് മനുഷ്യ ജീവിതം ? എന്താണ് ഈ ജീവിതത്തെ
അർത്ഥപൂർണമാക്കുന്നത് ? കയ്യിൽ ജീവിതത്തെ അർത്ഥ പൂർണമായി വിനിയോഗികേണ്ടത് എങ്ങിനെയാണ്? ഇംഗ്ലീഷ് സാഹിത്യത്തിൽ മനുഷ്യശരീര ശാസ്ത്രത്തിലും ബിരുദം നേടി പുറത്തു വന്നപോഴേക്കും ആ യുവാവിൻറെ ഉള്ളില ചോദ്യങ്ങൾ കുമിയുകയായിരുന്നു.
സാഹിത്യവും തത്വചിന്ധയും വായിച്ചു ഉണ്ടാകിയ അറിവ് ഈ ചോധ്യങ്ങൾക് ഒരു പരുദിവരെ ഉത്തരം നല്കി. എന്നാൽ ചിന്ധാ ശീലനായ യുവാവിനു പോരായിരുന്നു.അങ്ങനെയാണ് കൂടുതൽ തൃപ്തമായ വിശദീകരണങ്ങൾക്കുവേണ്ടി ന്യൂരോളജിയുടെ ഇരുട്ടും വെളിച്ചവും കലർന്ന ലോകത്തേക്ക് കലാനിധി കൂപുകുത്തിയത്. മസ്തിഷ്കം എങ്ങനെയാണ് മനുഷ്യബന്ധങ്ങളിലൂടെ ജീവിതത്തിനു അർഥം നിര്മികുന്നത്?
ഓപ്പരേഷൻ തിയെറ്ററുകളിൽ , രോഗികളുടെ ശിരസ്സ് പിളര്ന്നുപത്തിനെട്ടും ഇരുപതും മണിക്കൂറുകൾ നീണ്ട ശാസ്ത്രക്രിയകൾ അയ്യാൾ നടത്തി. മുന്നില് മസ്തിഷ്കം എന്ന മഹാപ്രേളിക അതിൽ ജീവിതത്തിലെ ഓരോ ചലനത്തിനും ഓരോ ഇടം. തുറന്ന അറകളെകാൾ എത്രയോ തുറക്കാത്ത അറകൾ. അവിടെ എല്ലാം കലാനിധി ജീവിതത്തിൻറെ അർഥം തിരഞ്ഞു.നശ്വരതയുടെയും അനശ്വരതയുടെയും വേര്തിരിവുകൾ തേടി അലഞ്ഞു.പക്ഷെ കലാനിധിയുടെ ഉള്ളിൽ ചോദ്യങ്ങൾ ഏറുകയും ഉത്തരങ്ങൾ കുറയുകയും ചെയ്യുകയായിരുന്നു.
ഡോക്ടരുടെ മുന്നിൽ രോഗിയായി ഇരുന്നപ്പോഴും ഒരൊറ്റ ചോദ്യമേ പൌളിനുഉണ്ടായിരുന്നുള്ളു ; ഇനി എത്ര നാൾ?
ഒരു ഡോക്ടറും അത് പറയില്ല എന്ന് അറിഞ്ഞിട്ടും പോൾ ചോദിച്ചു. ജീവിക്കാൻ ഉള്ള ദാഹതോടെ. ഗുളികയാണ് ആദ്യം വിധിച്ചത് .അത് ഫലിച്ചില്ലെങ്കിൽ കീമോതെറാപിയാകാം. തിരിച്ചിറങ്ങുമ്പോൾ പോൾ താൻ ഇത്രയും കാലം ജോലി ചെയ്‌തിരുന്ന ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കി മനസ്സില് പറഞ്ഞു ; ഇനി ഇവിടെ ഞാൻ ഡോക്ടർ അല്ല കാലത്തിന്റെ കനിവിനു വേണ്ടി യാജികുന്ന ഒരു രോഗി ,
വീട്ടിലെത്തി അയ്യാൾ ലൂസിയെ അണചു പിടിച്ചു . പ്രണയകാലത്തെ ചിത്രങ്ങൾ നോക്കിയിരുന്നു , എന്തുമാത്രം ഉല്ലാസം! എത്രമാത്രം പ്രേതീഷകൾ ! മനുഷ്യൻ അനശ്വരൻ ആണെന്ന് എപ്പോഴൊക്കെയോതോന്നിപോയ നിമിഷങ്ങൾ, കൊണ്ട് ചേർത്ത് പിടിച്ചു കിടക്കുമ്പോഴും കുഞ്ഞു വേണം എന്ന് അവർ തീരുമാനിച്ചു.കഠിനമായ മരുന്നുകൾ തൻറെ ശരീരത്തെ കലക്കി മറിക്കും മുന്പ് ജീവന്റെ ബിന്ദു പിറക്കണം ശുദ്ധമായി. രാത്രിയിലെതോ യാമത്തിൽ അയ്യാൾ ലൂസിയുടെ ചെവിയിൽ പുനർ വിവാഹത്തെ കുറിച്ച് പറഞ്ഞു .അവൾ കരഞ്ഞുകൊണ്ട് കുതറി .
അനുദിനം ഭാരം കുറഞ്ഞുകുറഞ്ഞു വരുന്ന ശരീരവുമായി കാറ്റിലാടിയാടി ബീജബാങ്കിലേക്ക് അയ്യാൾ ലൂസിയോടപ്പം നടന്നു , അവിടെ പലപല കടലാസുകളിൽ ഒപ്പിട്ടിരികുമ്പോൾ ഉദ്യോഗസ്ഥ ചോദിച്ചു : "നിങ്ങളിൽ ഒരാൾ മരിച്ചാൽ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും ? " അതുകേട്ട കലാനിധിയും ലൂസിയും നിശബ്ദം കരഞ്ഞു .
പോൾ വീട്ടിൽ ഒതുങ്ങി. പുറത്തു ഇലകൊഴിഞ്ഞ മരങ്ങൾ വിശാദത്തോടെ നിന്നു , ജീവിതം അനശ്വരം ആണ് എന്നാ ധാര്ശ്യതോടെ ലോകം ഭ്രാന്ധമായി എങ്ങോട്ടൊക്കെയോ കുതിച്ചു പായുന്നത് അയ്യാൾ കണ്ടു .ആ സമയത്താണ് ഒപ്പം പഠിച്ചവർ ഒരു വിരുന്നിനു വിളികുന്നത് .കയ്യിൽ ഒരു ഗ്ലാസ് വിസ്കി'യുമായി ഇരികുമ്പോൾ തൻ മറ്റേതോ ലോകത്തില നിന്നും വന്ന ആളെന്ന് കലനിധിക്ക് തോന്നി പോയി .ചുറ്റുമുള്ള സഹാപടികളിൽ നിറയെ പരീക്ഷകൾ, ഭാവി പദ്ധധിയുടെ ആലോചനകൾ ,ലക്ഷങ്ങൾ കിട്ടുന്ന ജോലി,വീട് , കാർ , കുടുംബം ....... അയ്യാൾ ഉള്ളിൽ പറഞ്ഞു ; ഇതോന്നും എന്റേതല്ല എന്റേതല്ല !
വീട്ടിൽ തിരിച്ചെത്തി തളര്ന്നു കിടകുംപോൾ കലാനിധിയുടെ മനസ്സില് എഴുതാൻ പോകുന്ന പുസ്തകത്തെ കുറിച്ചുള്ള ആലോചാനകളയിരുന്നു .അയ്യാളുടെ ധുർബലമായ നെഞ്ചിൽ തലവെച്ചു കിടകുംപോൾ ലൂസി ചോദിച്ചു ;
"ഞാൻ ഇങ്ങനെ കിടന്നാൽ ശ്വാസം മുട്ടുമോ?
"നീ ഇങ്ങനെ കിടന്നാൽ മാത്രമേ എനിക്ക് ശ്വസോച്ചസം ചെയ്യാൻ പറ്റു " അയ്യാൾ പറഞ്ഞു.
മരുന്നുകൾ മെല്ലെ മെല്ലെ ഫലിക്കുന്നു എന്ന് കണ്ടപ്പോൾ കലാനിധി ഓപറേഷൻ തിയെറ്റരിൽ തിരിച്ചെത്തി, ന്യൂറോ സുര്ജന്റെ വേഷത്തിൽ.
മനുഷ്യന്റെ വിധിക്കും അർഥ പൂര്ണമായ ജീവിതത്തിനും വേണ്ടി ഉള്ള അന്വേഷണം മനുഷ്യ മസ്തിഷ്കത്തിൽ അയ്യാൾ തുടർന്നു . എന്നാൽ അതിഗം ദിവസം കഴിയും മുൻപേ മനസിലായി,ഒപറേഷൻറെ ദീർഖമായ മനികൂറുകളെ താങ്ങാൻ ഉള്ള ശേഷി തന്റെ ശരീരത്തിന് ഇല്ല. ഒരുനാൾ അയ്യാൾ ആശുപത്രി വിട്ടു ഇറങ്ങി . അടുത്ത സി.ടി സ്കാനിൽ പൂര്ണ ചന്ദ്രൻറെ വലിപ്പത്തിൽ ഒരു റ്റ്യുമർ കൂടി തെളിഞ്ഞു .അയ്യാൾ ടോക്ടറോട് കര്ശനമായി ചോദിച്ചു "കൃത്യമായി പറയു ,എനിക്കിനി എത്രനാൾ ? മൂന്നു മാസമേ ഉള്ളുവെങ്കിൽ ഞാൻ എന്റെ കുടുംബത്തോടൊപ്പം കഴിയും;
ഒരു വര്ഷം എങ്കിൽ പുസ്തകം എഴുതി പൂർത്തിയാക്കും ; പത്തു വര്ഷം എങ്കിൽ ഡോക്ടറായി ആശുപത്രിയിലേക്ക് തിരിച്ചു പോവും" ഉള്ളിൽ പിന്നെയും പിന്നെയും മുഴകൾ ഒന്നിനു പുറകെ ഒന്നായി പൊട്ടി മുളച്ചപ്പോൾ കലാനിധി കീമോതെരപിയിലേക്ക് കടന്നു അതയാളെ അകം പുറം കുടഞ്ഞു .കയ്പ് നിറഞ്ഞ വായ , പുകയുന്ന വയറു , കൊഴിയുന്ന തലമുടി ,വിഷാദം പരന്ന പകലുകൾ . ശരീരം കുളിര് കൊണ്ട് വിരക്കുംപോലും അയ്യാൾ സ്വപ്നത്തിലെ പുസ്തകം പൂര്തിയകാൻ വെപ്രളപെട്ടു .കമ്പ്യൂട്ടർ കേയ്ബോർഡിൽ വിരലുകള വിറച്ചാദിയപ്പോൾ പ്ലസ്ടികിന്റെ കയ്യുറ ഇട്ടു എഴുതി . ലൂസിയുടെ പ്രസവ മുറിയുടെ പുറത്തു വീൽചെയറിൽ തണുത്തുറച്ചു കാത്തിരുന്ന്.മകളായിരുന്നു പിറന്നത് : കാടി എന്ന് പേരിട്ടു ..അയ്യാൾ ശോഷിച്ച കയ്യ്കൾ കൊണ്ട് അവളെ എടുത്തു കൺ നിറയെ കണ്ടു ...
മകളെ എടുത്തു അവളുടെ കൺകളിലേക്ക് നോക്കിയിരിക്കുന്ന പോളിൻറെ ചിത്രം നോക്കു . എന്തെല്ലാം ആയിരിക്കും ആ യുവ ഡോക്ടറുടെ മനസ്സിൽ വന്നു പോയിട്ടുണ്ടാവുക ! ഇനി എത്ര നാളിങ്ങനെ ? ഇവൾ എങ്ങനെ വളരും ? ആരാവും ?
വൈകാതെ കീമോ തെരപിയും ഫലികാതെ ആയി .ജീവിതത്തിന്റെ അർഥം തേടി നടന്ന വഴികളിലൂടെ കാൻസർ പടർന്നു എന്ന് അറിഞ്ഞപ്പോൾ കലാനിധി തന്റെ ജീവിതത്തിന്റെ അറ്റം കണ്ടു .ശ്വസം കിട്ടാതെ കിടന്നപോൾ അയ്യാൾ ഉപകരണം വെച്ചു .കാടി ഒന്നും അറിയാതെ അയ്യാളുടെ മടിയിലിരുന്നു കളിച്ചു .. ആ ശനിയാഴ്ച അടുത്ത ബന്ധുക്കൾ എല്ലാരും പോളിന്റെ മുറിയില ഒത്തു കൂടി അപ്പോൾ ആ മുറി സായന്ത വെയിൽ നിറഞ്ഞ ഒരു താഴ്‌വാരം പോലെ തോന്നിച്ചു . എല്ലാരേയും നോക്കി പോൾ കിടന്നു ,വിടപരചിലിന്റെ ശ്രുതിയിൽ ,പതിഞ്ഞ ശബ്ധത്തിൽ പറഞ്ഞു :എല്ലാരോടുമായി പറയുക, എനികവരെ കാണാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ എല്ലാരേയും സ്നേഹിച്ചിരുന്നു എന്ന്.താൻ പോയാൽ തന്ടെ പുസ്തകം പ്രസിദ്ധികരികണം എന്ന് എല്ലാവരോടും ആയി പറഞ്ഞു .അടുത്ത ദിവസം കലനിധിയെ ആശുപത്രിയിലേക്ക് മാറ്റി .ആദ്യം ഐ സി യു വിൽ അതും പോരെന്നു വന്നു വെണ്ടിലെട്ടർ വേണ്ട എന്ന് കലാനിധി പറഞ്ഞു .ജീവന നില നിരത്താൻ കടുത്ത പരിശ്രമം വേണ്ട കരുതൽ മതി . അയ്യാൾ ലൂസിയെയും കാടിയെയും അടുത്ത് വിളിച്ചു .പ്രണയകാലത്ത് അവർ പാടിയിരുന്ന പാട്ട് ചെറിയ ശബ്ധത്തിൽ പാടി ..
ഇനി ഒന്നും ചെയ്യാൻ ഇല്ല എന്നാ സ്ഥിതിയിലെത്തിയതായി ഡോകടർക്ക് മാത്രമല്ല കലാനിധിക്കും മനസിലായി.അയാൾ വീണ്ടും കാടിയെ കണ്ടു .മുകത്ത് വെച്ച കവചത്തിനുള്ളിലൂടെ കണ്ണുകൾ നിറഞ്ഞൊഴുകി .കലാനിധി പറഞ്ഞു "IAM READY" .....
ഡോക്ടർ മുക കവചം മാറ്റി മയങ്ങാൻ ഉള്ള മരുന്ന് കൊടുത്തു ,
മയക്കത്തിലൂടെ മരണത്തിന്റെ ആഴങ്ങളിലേക്ക് പോൾ കലാനിധി ഇറങ്ങി പോയി ....അദ്ദേഹം അപൂര്നമായി എഴുതി വെച്ച ഹൃദയഭേധമായ പുസ്തകം WHEN BREATH BECOMES AIR ഇപ്പോൾ ലോകമെങ്ങും വായിക്കുന്നു കരച്ചിലോടെയും അനശ്വരൻ എന്ന് അഹങ്കരിക്കുന്ന ഓരോ മനുഷ്യനുമുള്ള താകീതായും........
No comments:
Post a Comment